വിതുര പെണ്‍വാണിഭക്കേസ്; മുന്‍ ഡിവൈഎസ്പിയെ വെറുതേ വിട്ടു

single-img
30 December 2013

judge hammer_5വിതുര പെണ്‍വാണിഭക്കേസില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പിയെ കോടതി വെറുതേവിട്ടു. ആകെയുള്ള 15 കേസുകളില്‍ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീര്‍ പ്രതിയായ കേസിന്റെ വിധിയാണ് കോട്ടയത്തെ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിച്ചത്. ഡിവൈഎസ്പി ആലുവയിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തി എന്നാണ് പെണ്‍കുട്ടി പരാതി നല്കിയിരുന്നത്. എന്നാല്‍ കേസിന്റെ വിചാരണവേളയില്‍ പ്രതിയെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതോടെ പ്രതിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പ്രതിയെ വെറുതെ വിടുകയായിരുന്നു.

1995-ല്‍ ആലുവയിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പ്രതി തന്നെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളോളം മാനഭംഗപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി പരാതി നല്കിയിരുന്നത്. പിന്നീട് നടത്തിയ തിരിച്ചറിയല്‍ പരേഡിലും പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. എന്നാല്‍ വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ പ്രതികളെ ആരെയും അറിയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്കുകയായിരുന്നു.