മോഡി ഭരിച്ചാല്‍ രാജ്യം മുടിയില്ലെന്ന് വെള്ളാപ്പള്ളി

single-img
30 December 2013

vellapallyബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മോഡി ഭരണത്തില്‍ വന്നാല്‍ രാജ്യം മുടിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും. ബിജെപിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖമല്ലുള്ളത്. ഇരുമുന്നണികളും നാടിനെ കൊള്ളടിക്കുകയാണ്. ഭരിക്കുന്നവരുടെ കൊള്ളരുതായ്മകളാണ് മോഡിക്ക് പ്രചാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാര്‍ പരാജയമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ട്. സംസ്ഥാനത്ത് ഭരണം ഒരു വഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കുമാണ് സഞ്ചരിക്കുന്നത്. ഹിന്ദുക്കളെ തമ്മിലടിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.