ബീഹാറിൽ റെയിന്‍വേ ട്രാക്കില്‍ സ്ഫോടനം

single-img
30 December 2013

കത്തിഹര്‍(ബിഹാര്‍):അസാംനഗര്‍,ഖുഴിയാര്‍ എന്നീ സ്റ്റേഷനുകളില്‍ സ്ഫോടനം.ഇന്നു പുലര്‍ച്ചെ വീര്യം കുറഞ്ഞ രണ്ടു സ്ഫോടനങ്ങള്‍ അസാംനഗര്‍,ഖുഴിയാര്‍ എന്നീ സ്റ്റേഷനുപരിധിയിലെ ട്രാക്കുകളില്‍ നടന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.ഇതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രണ്ടു ബോംബു കൂടി പോലീസ് കണ്ടെടുത്തു.സംഭവത്തെ തുടര്‍ന്നു ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.