ഷൂമാക്കറുടെ നില ഗുരുതരം

single-img
30 December 2013

Michael-Schumacher-001ഫ്രാന്‍സിലെ മെരിബെലില്‍ സ്‌കീയിംഗിനിടെ പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കോമാ സ്ഥിതിയില്‍ ഷൂമാക്കര്‍ തുടരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സ്‌കീയിംഗിനിടെ ഷുമാക്കറിന്റെ തല ഒരു പാറയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടനെ അദ്ദേഹത്തെ ന്യൂറോസര്‍ജിക്കു വിധേയമാക്കി. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ഷൂമാക്കര്‍ക്ക് ബോധം ഉണ്ടായിരുന്നതായും എന്നാല്‍ പരിക്ക് ഗുരുതരമാണെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.