റഷ്യയില്‍ റയില്‍വേ സ്റ്റേഷനില്‍ വനിതാ ചാവേര്‍ ആക്രമണം; 18 മരണം

single-img
30 December 2013

Rusiaതെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡിലെ റെയില്‍വേ സ്റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരിക്കേറ്റു. വോള്‍ഗോഗ്രാഡ് റെയില്‍വേ സ്റ്റേഷനിലെ പ്രധാന കവാടത്തിലെ മെറ്റല്‍ ഡിറ്റക്ടറിനു മുന്നിലാണു ചാവേര്‍ പൊട്ടിത്തെറിച്ചത്. തീവ്രവാദ ആക്രമണമാണു നടന്നിരിക്കുന്നതെന്നു റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തെക്കന്‍ റഷ്യയില്‍ ദിവസങ്ങള്‍ക്കകം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. പ്യാതി ഗോര്‍സ്‌ക് നഗരത്തില്‍ വെള്ളിയാഴ്ചയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.