നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനത്തെ നിശിതമായി വിമര്‍ശിച്ച്‌:പിണറായി വിജയന്‍

single-img
30 December 2013

PINARAYI_VIJAYANകൊല്ലം :ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനത്തെ നിശിതമായി വിമര്‍ശിച്ച്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി രംഗത്ത് .നരേന്ദ്രമോദിയെപോലെ വര്‍ഗ്ഗീയത രക്തത്തില്‍ അലിഞ്ഞുച്ചേര്‍ന്നവരെ ശിവഗിരി പോലുള്ള പുണ്യസ്ഥലത്ത് ക്ഷണിക്കേണ്ടിയിരുന്നില്ല.മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന തത്ത്വം ഊട്ടിയുറപ്പിക്കുന്നിടമാണു ശിവഗിരി, അവിടെ ഗുരുവിന്റെ സ്‌മൃതികള്‍ നിറഞ്ഞു നില്‍ക്കുന്നു .അങ്ങനെയുള്ള പുണ്യ സ്ഥലത്തു ‘മതം താന്‍ തന്നെയാണെന്ന്‌ സമര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്തു സ്‌ഥാനമാണു നല്‍കേണ്ടത്. സന്ന്യാസിവര്യന്മാര്‍ ഇക്കാര്യം ഉള്‍ക്കൊള്ളണം ,ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുവേയാണ്‌ അദ്ദേഹം ഇങ്ങനെ പരാമര്‍ശിച്ചത്.