രാജ്യദ്രോഹക്കുറ്റം; പാകിസ്ഥാനില്‍ പട്ടാളം അസ്വസ്ഥമെന്നു മുഷാറഫ്

single-img
30 December 2013

Pervez-Musharraf_2തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പട്ടാളം അസ്വസ്ഥമാണെന്നു പാക്കിസ്ഥാനിലെ മുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുഷാറഫ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഷരീഫ് സര്‍ക്കാരിന്റെ നടപടി കുടിപ്പകയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്‌ലാമാബാദ് പ്രാന്തത്തിലെ തന്റെ ഫാംഹൗസില്‍ വാര്‍ത്താ ചാനലിന് അഭിമുഖം നല്കുകയായിരുന്നു മുഷാറഫ്. ഏപ്രില്‍ മുതല്‍ ഫാംഹൗസില്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. പട്ടാളത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണെ്ടന്നു മുഷാറഫ് അവകാശപ്പെട്ടു. ആറര ലക്ഷം വരുന്ന പാക് പട്ടാളം, നിയമയുദ്ധത്തില്‍ തന്നെ കൈവെടിഞ്ഞിട്ടില്ല. രാജ്യദ്രോഹക്കേസില്‍ വിചാരണയ്ക്കു പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിച്ചതില്‍ പ്രധാനമന്ത്രി ഷരീഫിനും മുന്‍ ചീഫ് ജസ്റ്റീസ് ഇഫ്തിക്കര്‍ ചൗധരിക്കും പങ്കുണെ്ടന്ന് അദ്ദേഹം ആരോപിച്ചു.