ജോര്‍ജിനെപ്പോലെ സംസാരിക്കാന്‍ എനിക്കു കഴിയില്ല: മുരളീധരന്‍

single-img
30 December 2013

16TH_MURALEEDHARAN_695538fചീഫ് വിപ്പ് പി.സി. ജോര്‍ജിനെപ്പോലെ നിലവാരമില്ലാതെ സംസാരിക്കാന്‍ കെ. കരുണാകരന്റെ മകനായ തനിക്കു കഴിയില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. കഴിഞ്ഞ ദിവസം പി.സി. ജോര്‍ജിനെതിരായി മുരളീധരന്‍ നട ത്തിയ ‘അമ്പലക്കാള’ പ്രയോഗത്തിനു മറുപടിയായി, മുരളീധരന്‍ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ടു നിര്‍ത്തിക്കണമെന്നു പി.സി. ജോര്‍ജ് പ്രതികരിച്ചിരുന്നു. ഇതിനെതിരേയാണു മുരളീധരന്‍ വീണ്ടും രംഗത്തുവന്നത്.

ജോര്‍ജ് പറയുന്നതു വില വയ്ക്കുന്നില്ല. മൈക്ക് കണ്ടാല്‍ എന്തും വിളിച്ചുപറയുന്ന ആളല്ല താന്‍. മന്ത്രിസഭയെ തകര്‍ക്കാന്‍ അകത്തുനിന്നു പണിയുന്ന ജോര്‍ജ് യുഡിഎഫ് സര്‍ക്കാരിന് അപമാനമാണ്. ജോര്‍ജിനെപ്പോലെ ആരെയും കുത്തുന്ന അമ്പലക്കാളയെ പിടിച്ചു കെട്ടിയില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതു മുന്നണിക്കു തിരിച്ചടിയാകുമെന്നും മുരളീധരന്‍ തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.