രാഹുലിനു മുന്നില്‍ മോഡിയും കെജരിവാളും നിസാരര്‍: ലാലുപ്രസാദ് യാദവ്

single-img
30 December 2013

Laluരാഹുല്‍ഗാന്ധിക്കു മുന്നില്‍ നരേന്ദ്ര മോഡിയും അരവിന്ദ് കേജരിവാളും ഒന്നുമല്ലെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. കലാപബാധിതമായ മുസാഫര്‍നഗറിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ലാലു പ്രസാദ് യാദവ്. വര്‍ഗീയകലാപത്തിന്റെ പേരില്‍ ബിജെപിയെയും സമാജ്‌വാദി പാര്‍ട്ടിയെയും ലാലു രൂക്ഷമായി വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ആര്‍ജെഡി സഖ്യമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കു മുന്നില്‍ നരേന്ദ്ര മോഡിയും കേജരിവാളും നിസാരന്മാരാണെന്നു പറഞ്ഞ ലാലു മോഡിയെയും കേജരിവാളിനെയും മാധ്യമങ്ങള്‍ വലിയവരാക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.