ആഡംബരങ്ങൾ ഇല്ലാതെ കെജിരിവാളിന്റെ പുതിയ ഔദ്യോഗിക വസതി

single-img
30 December 2013

VBK-KEJRIWAL_1186774fഡല്‍ഹി:മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ ഔദ്യോഗിക വസതിക്ക് ആഡംബരങ്ങള്‍ ഒഴിവാക്കി.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നേരത്തെ ലുതിയന്‍സിലായിരുന്നു തീരുമാനിക്കപ്പെട്ടത് .എന്നാല്‍ അദ്ദേഹം മുമ്പെ പറഞ്ഞിരുന്ന നിലപാടില്‍ മാറ്റം വരുത്താല്‍ തയ്യാറായില്ല.കൂടാതെ അതിഥി മന്ദിരത്തില്‍ തങ്ങി ആഡംമ്പര രഹിതവും കൂടാതെ ഖജനാവിനു ഭീമമായ നഷ്ടം വരുത്തിവയ്ക്കുന്ന യാതൊരു നടപടിക്കും കൂട്ടുനില്‍ക്കില്ലെന്ന് അദ്ദേഹം ഇതിനോടകം വ്യക്തമാക്കീട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രത്യേക ആവശ്യപ്രകാരം തയ്യാറാക്കുന്ന അതിഥി മന്ദിരത്തില്‍ 5 മുറികളുണ്ടാകും.കൂടാതെ ഇവിടെ നിന്നും സെക്രട്ടറിയേറ്റിലേക്ക് 15 മിനിട്ടു കൊണ്ട് കാൽനടയായും അഞ്ച് മിനിട്ട് കൊണ്ട് കാറിലും എത്താനാകും.സാധാരണ മന്ത്രിമര്‍ക്കു കാണുന്ന വലിയ ആഡംബരങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കുണ്ടാകില്ല.അതിഥി മന്ദിരം സ്ഥിതിചെയ്യുന്നത് ഇന്ദ്രപ്രസ്ഥ പവര്‍ ജനറേഷല്‍ കമ്പനിയുടെ അധീനതയിലും,ഡല്‍ഹി സെക്രട്ടറിയേറ്റിന്റെ വലതും,രാജ്ഘട്ടിനു പുറകിലുമായാണു വരുന്നത്.കൂടാതെ അതിഥി മന്ദിരത്തിനു തൊട്ടടുത്തായി ഷംനാദ് മര്‍ഗ്,സിവില്‍ ലൈന്‍ നോര്‍ത്ത് ഡല്‍ഹി ഇവിടെ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ്.