അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടി കാലീസ്

single-img
30 December 2013

Jacques-Kallis-001ഇന്ത്യക്കെതിരെയുള്ള അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ക്രിക്കറ്റ് ഇതിഹാസം ജാക് കാലിസിന്റെ (115) മികവില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 500 റണ്‍സെടുത്തു. 334 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്തായ ഇന്ത്യ 166 റണ്‍സ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 68 റണ്‍സെന്ന പതറുകയാണ്. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് ഇനിയും 98 റണ്‍സ് കൂടി വേണം.