ഗഡ്കരിയുടെ ആരോപണം നിഷേധിച്ച് ആം ആദ്മിയും കോണ്‍ഗ്രസും

single-img
30 December 2013

nitin_gadkariഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും കൂട്ടിയിണക്കിയതു പ്രമുഖ വ്യവസായിയാണെന്ന ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ ആരോപണം ഇരുപാര്‍ട്ടികളും നിഷേധിച്ചു. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താനാണു കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചതെന്നും ഗഡ്കരി ആരോപിച്ചിരുന്നു. അധികാരത്തിലെത്താമെന്ന പ്രതീക്ഷ തകര്‍ന്നതോടെയുള്ള നിരാശയാണു ബിജെപി നേതൃത്വത്തെ കള്ളക്കഥ മെനയാന്‍ പ്രേരിപ്പിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് ഷക്കീര്‍ അഹമ്മദ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുംമുമ്പ് ബിജെപി നേതാവ് മതിയായ തെളിവുകള്‍ ഹാജരാക്കണമായിരുന്നു. ഇത്തരം ഇടപാടുകള്‍ക്ക് ഗഡ്കരിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമാണു വൈദഗ്ധ്യം. ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നു ഗഡ്കരിയെ മാറ്റിയ സാഹചര്യം ജനം മറന്നു കാണില്ലെന്നും ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ആരോപണം സംബന്ധിച്ച ഗഡ്കരി വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് എഎപി നേതാവും കേജരിവാള്‍ മന്ത്രിസഭയിലെ അംഗവുമായ മനീഷ് സിസോദിയയും ആവശ്യപ്പെട്ടു.