ബംഗ്ലാദേശില്‍ പ്രതിഷേധം കനക്കുന്നു; സംഘര്‍ഷത്തില്‍ രണ്ടു മരണം

single-img
30 December 2013

ബംഗ്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാക്കയില്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചിനു നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പു തടയാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനാണു ബിഎന്‍പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. രാംപുര മേഖലയില്‍ പോലീസുമായുള്ള സംഘര്‍ഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ജമാഅത്ത് ഇ ഇസ്ലാമിയുടെ വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കമര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ എറിഞ്ഞ നാടന്‍ ബോംബു പൊട്ടി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആയിരത്തോളം പ്രതിപക്ഷ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിഎന്‍പി നേതാവ് ഖാലിദ സിയ വീട്ടു തടങ്കലിലാണ്.