കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനദ്രോഹപരമായ നടപടിയുണ്ടാകില്ല: ആന്റണി

single-img
30 December 2013

India's Defence Minister Antonyകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദോഷം വരുന്ന നടപടികള്‍ ഒന്നുമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷത്തിലും കെ. കരുണാകരന്‍ സെന്ററിന്റെ ശിലാസ്ഥാപനചടങ്ങിലും പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി താമരശേരി രൂപതയുടെയും എം.ഐ ഷാനവാസ് എംപിയുടേയും നേതൃത്വത്തില്‍ പശ്ചിമഘട്ടസംരക്ഷണ സമിതി നേതാക്കള്‍ എ.കെ ആന്റണിക്ക് നേരിട്ട് നിവേദനം നല്കി.