പ്രശ്‌നങ്ങള്‍ക്ക് 10 ദിവസത്തിനുള്ളില്‍ പരിഹാരം: കേജരിവാള്‍

single-img
30 December 2013

Kejariwalഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു 10 ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നതിനു തനിക്കു താത്പര്യമില്ല. പ്രശ്‌നപരിഹാരത്തിനുള്ള പദ്ധതികള്‍ക്ക് ഉടന്‍ രൂപം നല്‍കും. അതിനു ജനങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ പരാതികളും ആവശ്യങ്ങളുമായി എത്തിയ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരോടാണ് കേജരിവാള്‍ ഇക്കാര്യം അറിയിച്ചത്.