ദേവയാനി കേസ്: യുഎസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

single-img
30 December 2013

Devayaniഅമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗാഡെക്കെതിരായ നടപടി സംബന്ധിച്ച് അമേരിക്ക ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ദേവയാനിക്കെതിരായി സ്വീകരിച്ച നടപടിയില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണേ്ടായെന്നാണ് അന്വേഷിക്കുന്നത്. ദേശീയ സുരക്ഷാ കൗണ്‍സില്‍, വിദേശകാര്യം, നീതിന്യായം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്നും വാഷിംഗ്ടണ്‍ അറിയിച്ചു. ദേവയാനിക്കെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ദേവയാനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ നയതന്ത്ര തര്‍ക്കങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. അന്താരാഷ്ട്ര നിയമ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘം വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നു യോഗം ചെരുമെന്നും വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് അറിയിച്ചു.