ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 മരണം

single-img
28 December 2013

Trainആന്ധ്രപ്രദേശില്‍ ട്രെയിനിനു തീപിടിച്ച് 23 പേര്‍ മരിച്ചു. ആനന്ദ്പൂര്‍ ജില്ലയില്‍ പുട്ടപര്‍ത്തിക്കു സമീപം പ്രശാന്തിനിലയം റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ 3.15-ഓടെയാണ് അപകടമുണ്ടായത്. ബാംഗളൂര്‍-നാന്ദേദ് ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിന്റെ സെക്കന്‍ഡ്് എസി ബി വണ്‍ സ്ലീപ്പര്‍ കോച്ചിലേക്കു തീപടരുകയായിരുന്നു. എസി കംപാര്‍ട്ട്‌മെന്റ് പൂര്‍ണമായും കത്തി നശിച്ചു. അപകടകാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയരാനാണ് സാധ്യത.

അപകടത്തില്‍ പന്ത്രണ്‌ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടണ്‌ടെന്നാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പെട്ടിട്ടുണ്‌ടോ എന്ന് വ്യക്തമല്ല. 72 പേരാണ് ബോഗിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ധര്‍മാവരാം ആശുപത്രിയിലേക്കു മാറ്റി. തീപിടുത്തത്തെ തുടര്‍ന്ന് ഒരു ബോഗി പാളം തെറ്റി. അപകടസമയം യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു.