തായ്‌ലന്‍ഡില്‍ സൈന്യം ഇടപെടുന്നു

single-img
28 December 2013

thailandതായ്‌ലന്‍ഡിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം ഇടപെട്ടേക്കുമെന്ന് സൂചന. സൈനിക വിപ്ലവത്തിനു സാധ്യതയുണേ്ടാ എന്ന ചോദ്യത്തിന് ഉണെ്ടന്നും ഇല്ലെന്നും പറയുന്നില്ലെന്നായിരുന്നു ആര്‍മി ചീഫ് പ്രയുത് ചാന്‍ചായുടെ പ്രതികരണം. എന്തും സംഭവിക്കാം. എല്ലാം അപ്പോഴത്തെ സാഹചര്യമനുസരിച്ചിരിക്കും. സമാധാനപരമായ മാര്‍ഗത്തിലൂടെ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അക്രമം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രയുത് വ്യക്തമാക്കി