സിറിയയില്‍ 60 പേര്‍ കൊല്ലപ്പെട്ടു

single-img
28 December 2013

syriaവിമതര്‍ക്കു നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചതാണ് ഇക്കാര്യം. ക്രൈസ്തവ പട്ടണമായ മാലൂലയ്ക്കും യാബ്രൂദ് പട്ടണത്തിനും ഇടയ്ക്കുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. പര്‍വത പ്രദേശത്ത് മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യം സിറിയന്‍ ടിവി സംപ്രേഷണം ചെയ്തു. മൃതദേഹങ്ങള്‍ക്കു സമീപം യന്ത്രത്തോക്കുകളും റോക്കറ്റുകളും കാണപ്പെട്ടു.