കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ ലോകായുക്ത നിയമം ഉടന്‍: രാഹുല്‍

single-img
28 December 2013

rahul-manmohan380അഴിമതിക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന സൂചനയ്ക്കു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ ലോകായുക്ത നിയമം ഫെബ്രുവരിയോടെ യാഥാര്‍ഥ്യമാകുമെന്നും രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ പറഞ്ഞു. ല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിലക്കയറ്റം, അഴിമതി, ലോക്പാല്‍ എന്നീവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലോക്പാല്‍ നിയമത്തിനു തുടര്‍ച്ചയായുളള ലോകായുക്ത നിയമം സംസ്ഥാന തലത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുളള ലോക്പാലിന് പ്രത്യേക വ്യവസ്ഥകള്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞു.