ആദര്‍ശ് കുംഭകോണം; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് രാഹുല്‍ഗാന്ധി

single-img
28 December 2013

rahul_gandhiമുംബൈയിലെ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കാര്യത്തില്‍ ജുഡീഷല്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. ആ തീരുമാനത്തോടു വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. അവരതു പുനഃപരിശോധിക്കണം. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ അടുത്തിരുത്തിക്കൊണ്ട് എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ നിലപാടു വ്യക്തമാക്കി.

അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് അനുസൃതമായ നടപടി ഉടനുണ്ടാകുമെന്നു ചവാന്‍ സൂചിപ്പിച്ചു. എന്നാല്‍, സഹമന്ത്രിമാരുമായി ആലോചിക്കേണ്ടതുണെ്ടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സിബിഐക്കു നിയമപ്രകാരം അധികാരമില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചതു കേസില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു.