പട്ടയവിതരണ മേള മാറ്റി; ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിച്ചു

single-img
28 December 2013

M_Id_279187_Oommen_Chandyഉപാധിരഹിത പട്ടയവിതരണം ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്താനിരുന്ന പട്ടയവിതരണം മറ്റൊരു ദിവസത്തേക്കു മാറ്റിയതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചതിനു പിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരില്‍ നടക്കുന്ന ഗൂഢാലോചനയാണ് ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നിലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ തൊട്ടടുത്ത നിമിഷം തന്നെ ഹര്‍ത്താല്‍ പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.