ഗുജറാത്ത് കലാപത്തില്‍ വേദനയെന്നു മോഡി; പക്ഷേ വീണ്ടും കണക്കു പിഴച്ചു

single-img
28 December 2013

modi-visaഗുജറാത്ത് കലാപം തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. തന്റെ ബ്ലോഗ് വഴിയാണ് കലാപത്തിനെതിരെയുള്ള തന്റെ വികാരം മോഡി പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തില്‍ കനത്ത നാശം വിതച്ച ഭൂകമ്പം ഉണ്ടായി അഞ്ചുമാസത്തിനുശേഷം ഉണ്ടായ കലാപം ഹൃദയത്തെ പിടിച്ചുലച്ചുവെന്നാണു മോഡി തന്റെ ബ്ലോഗില്‍ പറയുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കഴിഞ്ഞ ദിവസം അനുകൂല കോടതിവിധി വന്നതിനു പിന്നാലെയാണു ബ്ലോഗില്‍ മോഡിയുടെ ഈ പ്രതികരണം.

എന്നാല്‍ ഗുജറാത്ത് കലാപത്തില്‍ മനോവേദനയുണെ്ടന്നു ബ്ലോഗിലൂടെ പറഞ്ഞ നരേന്ദ്രമോഡിക്കു കണക്കും തീയതിയും പിഴച്ചു. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞ് കലാപം ഉണ്ടായെന്നാണു മോഡി എഴുതിയത്. എന്നാല്‍, ഗുജറാത്തില്‍ 2001 ജനുവരി 26 നാണ് ഭൂകമ്പം ഉണ്ടായത്. കലാപം ഉണ്ടായതാകട്ടെ 14 മാസം കഴിഞ്ഞ് 2002 മാര്‍ച്ചിലും.

ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡി ഈ ബ്ലോഗിലും ഖേദപ്രകടനം നടത്തിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമൂഹത്തിന്റെ പിന്തുണകൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡിയുടെ ഈ കുറിപ്പെന്നു രാഷ്ട്രീയ നീരീക്ഷകര്‍ കരുതുന്നു.