തട്ടിക്കൊണ്ടുവന്നുവെന്ന് സംശയിക്കുന്ന കുട്ടിയുമായി സ്ത്രീ പിടിയില്‍

single-img
28 December 2013

leadyതട്ടികൊണ്ടുവന്നുവെന്ന് സംശയക്കുന്ന കുട്ടിയുമായി സ്ത്രീ പിടിയില്‍. കോഴിക്കോട് പുതിയസ്റ്റാന്‍ഡില്‍ നിന്നാണ് സംശയം തോന്നിയ വനിതാ പോലീസ് സംഘം ഇവരെ പിടികൂടിയത്. കോട്ടയം ആലപ്ര പെരുമ്പട്ടിയിലെ സോമനാഥന്‍- വാസന്തി ദമ്പതികളുടെ കുട്ടിയാണെന്നും താന്‍ 50,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നുമാണ് സത്രീ പറയുന്നത്. സ്ത്രീ പറയുന്നത് പോലീസ് സ്ഥീരികരിച്ചിട്ടില്ല. നിരവധി കാര്യങ്ങളാണ് മാറ്റി പറയുന്നത്. ആദ്യം തന്റെ പേര് അമ്പിളിയാണെന്നും പിന്നിട് സാജിദയാണെന്നും പറഞ്ഞു. കുട്ടിക്ക് നാല് ദിവസം ഉളളപ്പോള്‍ താന്‍ മാതാപിതാക്കളില്‍ നിന്ന് പണം കൊടുത്തുവാങ്ങുകയായിരുന്നുവെന്നും പറയുന്നു. സ്ത്രീയുടെ ഭര്‍ത്താവ് നാഗരാജന്‍ കൊല്ലപ്പെട്ടതിന് ശേഷം കുറ്റിക്കാട്ടൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന താന്‍ അവിടെ നിന്ന് മാറി താമസിക്കാനായി മതം മാറി. മുസ്‌ലിമായതിന് ശേഷം പേരാമ്പ്ര യത്തീംഖാനയിലാണ് താമസിക്കുന്നതെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ചെരുപ്പ് നന്നാക്കുന്ന ജോലിയാണ് സ്ത്രീക്ക്. കുട്ടിയുടെ നിരവധി ഫോട്ടോകളും ഇവരില്‍ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ട്. കുട്ടിക്ക് ഇപ്പോള്‍ ഒമ്പത് വയസ്സ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു.