ഡല്‍ഹിയുടെ ചരിത്രം ആംആദ്മിക്ക് വഴിമാറുന്നു

single-img
28 December 2013

Kejariwalഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്കായി നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത് മെട്രോ ട്രെയിനില്‍.

ഇന്നുച്ചയ്ക്കു 12നാണു രാംലീല മൈതാനിയില്‍ അരവിന്ദ് കേജരിവാളും ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍, ഗിരീഷ് സോണി എന്നിവരാണ് കേജരിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

ആം ആദ്മി പാര്‍ട്ടിയില്‍നിന്നു ജനങ്ങള്‍ വളരെയെറെ പ്രതീക്ഷിക്കുന്നുണെ്ടന്നു കേജ്‌രിവാള്‍ പറഞ്ഞു.അതിനിടെ, സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ അന്നാ ഹസാരെയെ കേജരിവാള്‍ വീണ്ടും ടെലിഫോണിലൂടെ ക്ഷണിച്ചു. ഡല്‍ഹി ലഫ്. ഗവര്‍ണറും അദ്ദേഹത്തിന് ഔദ്യോഗിക ക്ഷണക്കത്ത് അയച്ചിട്ടുണെ്ടന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്ഷണം സ്വീകരിച്ച് ഹസാരെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമോയെന്നു വ്യക്തമല്ല.