ഇന്ത്യ പതറുന്നു

single-img
28 December 2013

Rahanaദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 334 റണ്‍സിനു പുറത്തായി മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 82 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റ് നേടിയ സ്റ്റെയിനാണ് ഇന്ത്യയെ തകര്‍ത്തത്. മഴമൂലം മൂന്നു മണിക്കൂറോളം താമസിച്ചാണ് രണ്ടാം ദിനം ആരംഭിച്ചത്. ഒന്നിന് 181 എന്ന നിലയില്‍നിന്ന് 334നു പുറത്ത് എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.