മുസാഫര്‍നഗര്‍: പ്രസ്താവനയ്ക്ക് വിശദീകരണവുമായി അഖിലേഷ് യാദവ്

single-img
28 December 2013

akhilesh-yadav-to-be-up-cmഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ തണുപ്പുമൂലമല്ല മരിച്ചതെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിശദീകരണവുമായി രംഗത്തെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ എന്താണെന്നു പറയുന്നതെന്നു പൂര്‍ണബോധ്യം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരോ പാര്‍ട്ടി പ്രവര്‍ത്തകരോ നടത്തുന്ന മോശം പരാമര്‍ശം സര്‍ക്കാര്‍ പ്രവര്‍ത്തനത്തെയും നേട്ടത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസാഫര്‍നഗര്‍ ക്യാമ്പില്‍ 34 കുട്ടികള്‍ തണുപ്പുമൂലമല്ല മരിച്ചതെന്നും ലോകത്തെ ഏറ്റവും തണുപ്പുള്ള സ്ഥലമായ സൈബീരിയയില്‍ മനുഷ്യര്‍ ജീവിക്കുന്നുണെ്ടന്നും ആഭ്യന്തരമന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.കെ. ഗുപ്ത ഇന്നലെ പറഞ്ഞിരുന്നു. മുസാഫര്‍നഗറില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു ഗുപ്ത.