എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു

single-img
27 December 2013

trainപാലക്കാട് ഡിവിഷനിലെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു. ആദ്യപടിയായി ശനി, ഞായര്‍ ദിവസങ്ങളിലെ എട്ടു ട്രെയിനുകള്‍ നിര്‍ത്തി. പാലക്കാട്-എറണാകുളം, പാലക്കാട്-ഈറോഡ് മെമു ട്രെയിനുകളും നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ ട്രെയിനുകളും റദ്ദാക്കി. റദ്ദാക്കുന്നത് രണ്ടാഴ്ചത്തേക്കാണെന്നും അറ്റകുറ്റപ്പണിക്കു വേണ്ടിയാണിതെന്നാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഈ പാതകളില്‍ നേരത്തേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നു.