തായ്‌ലന്റ് ഇലക്ഷന്‍ നീട്ടിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി

single-img
27 December 2013

9153ri-Yingluck_Shinawatra2014 ഫെബ്രുവരിയില്‍ നടത്തുവാനുദ്ദേശിക്കുന്ന തായ്‌ലന്റ് തെരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്ന തായ് ഇലക്്ഷന്‍ കമ്മീഷന്റെ നിര്‍ദേശം ഇടക്കാല പ്രധാനമന്ത്രി യിംഗ്്‌ലക്ക് ഷിനവത്രയുടെ സര്‍ക്കാര്‍ തള്ളി. പോലീസും സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരും തമ്മില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ വെടിയേറ്റു മരിച്ചു. 25 പോലീസുകാര്‍ ഉള്‍പ്പെടെ 97 പേര്‍ക്കു പരിക്കേറ്റു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രകടനക്കാര്‍ ഫെബ്രുവരി രണ്ടിലെ തെരഞ്ഞെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്നു മുന്നറിയിപ്പു നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തെപ്കാഞ്ചന ടിവി പ്രസംഗത്തില്‍ ജനങ്ങളോട് വ്യക്തമാക്കി.