എസ്ബിടിക്കു ക്ലബ് ഫുട്‌ബോള്‍ കിരീടം

single-img
27 December 2013

SBTസംസ്ഥാന ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം എസ്ബിടി ജേതാക്കളായി. ബുധനാഴ്ച രാത്രി നടന്ന വീറും വാശിയും മുറ്റിയ കലാശക്കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനു കേരള പോലീസിനെയാണ് എസ്ബിടി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 50ാം മിനിറ്റില്‍ എസ്ബിടിയുടെ സ്‌ട്രൈക്കര്‍ പി. ഉസ്മാനാണ് നിര്‍ണായക ഗോള്‍ നേടിയത്. പോലീസിന്റെ കെ.പി. അനീഷ് വരുത്തിയ ഫൗളിനു റഫറി അനുവദിച്ച ഫ്രീകിക്ക് ഉസ്മാന്‍ വോളി ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.