സല്‍മാല്‍ ഖാന്‍ 48ന്റെ നിറവില്‍

single-img
27 December 2013

Salman-Khanബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 48 ന്റെ നിറവില്‍.ബോളിവിഡ് സിനിമ ചരിത്രത്തില്‍ മുടിചൂടാമന്നന്മാരുടെ കൂട്ടത്തില്‍ എന്നും എഴുതിച്ചേര്‍ക്കാവുന്ന പേരാണ് മസില്‍ ഖാന്റേത്.മസില്‍ ഖാന്‍ സിനിമ ജീവിതം ആരംഭിച്ചിട്ട് 25 വര്‍ഷം തികയുന്നു.തിരിഞ്ഞ് നോക്കുബോള്‍ അനവധി സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കിയിട്ടുണ്ട്, ഒപ്പം ഒരുപിടി വിവാദങ്ങളും.ഇന്നും അവിവാഹിതനായി കഴിയുന്ന മസില്‍ ഖാന്‍ ഐശ്വര്യ റോയ് തുടങ്ങി പലരുമായും പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുകയും, ഏറെ വൈകാതെ അതൊക്കെ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തത് ബോളിവുഡില്‍ പാട്ടാണ്.കുട്ടിക്കാലത്ത് നന്നായി നീന്തുകയും,ക്യാവാസില്‍ പെയിറ്റിംഗ് നടത്തുന്നതും കൂടാതെ ഫോട്ടോഗ്രാഫിയും .കാര്‍ റൈസിങ് മസില്‍ ഖാന്റെ മറ്റൊരു പാഷനാണ്.ഈയിനത്തില്‍ നല്ലൊരു ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്റെ പക്കല്‍.ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന സല്‍മാന്‍ ഖാന്റെ നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കാം.