വനനികുതി വെട്ടിപ്പ്‌ ഗായിക റിമി ടോമിക്ക് നോട്ടീസ്

single-img
27 December 2013

കൊച്ചി: സേവനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സിനിമാരംഗത്ത് സെന്‍ട്രല്‍ എക്സൈസ് പിടി മുറുക്കുന്നു. നികുതി വെട്ടിപ്പിനെ തുടര്‍ന്ന് നോട്ടീസ്‌ അയച്ചവരില്‍ ഗായിക റിമി ടോമിക്കും.2010മുതല്‍ സേവനനികുതി അടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയ 22 പ്രമുഖര്‍ക്കാണു സെന്‍ട്രല്‍ എക്‌സൈസ്‌ നോട്ടീസയച്ചത്.ഇതിനെ തുടര്‍ന്ന് നോട്ടീസ്‌ ലഭിച്ചവര്‍ നികുതിയടയ്‌ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നതായി റിപ്പോര്‍ട്ട്.2010മുതല്‍ ഗായികയ്ക്ക് കേരളത്തിലും വിദേശത്തുമായുള്ള സ്‌റ്റേജ്‌ ഷോകള്‍ കൂടാതെ സിനിമ എന്നിവയില്‍നിന്നുമുള്ള വരുമാനത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കാതെ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണു കേസ് രജിസ്റ്റര്‍ ചെയ്തത്.