റോയി കെ. പൗലോസിനെതിരേ പി.സി. ജോര്‍ജിന്റെ മകന്റെ വക്കീല്‍ നോട്ടീസ്

single-img
27 December 2013

pc-george-son-shaun-georgeതന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസിനെതിരേ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മകനും യൂത്ത് ഫ്രണ്ട്-എം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഷോണ്‍ ജോര്‍ജ് വക്കീല്‍ നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അല്ലാത്തപക്ഷം മാനനഷ്ടമായി ഒരു കോടി രൂപ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രിയെ പുലഭ്യം പറയുന്ന പി. സി ജോര്‍ജിന്റെ മകന്‍ നാടുനീളെ പാറമടകള്‍ക്കു മുഴുവന്‍ ഷെയര്‍ കൂടി നാട്ടുകാരെ പീഡിപ്പിച്ചും പിടിച്ചുപറിച്ചും ജീവിക്കുന്ന ആളാണെന്നായിരുന്നു പരമാര്‍ശം.