പത്തനംതിട്ട 2013 ജില്ലാ ശരീരസൌന്ദര്യ മത്സരം ഡിസംബര്‍ 29 നു

single-img
27 December 2013

ജില്ലയിലെ ശരീരസൌന്ദര്യ മനസ്സുകളെ കോര്‍ത്തിണക്കികൊണ്ട് 29-താംമത് ജില്ലാ ശരീരസൌന്ദര്യ മത്സര്യം ഡിസംബര്‍ 29 ന്‍ കൊടുമണ്‍  സെന്റ് ബഹനാസ് ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ നടത്തപ്പെടുന്നതായിരിക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റിക്കുവേണ്ടി ജനറല്‍ കണ്‍ വീനര്‍ പ്രദീപ് നന്ദനം അറിയിച്ചു. ജില്ലാ ബോഡിബില്‍ഡിഗ് അസോസിയേഷനും,നന്ദനം മള്‍ട്ടി ജിം & ഫിറ്റ്നസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ 300 ല്‍ പരം ശരീരസൌന്ദര്യ താരങ്ങള്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. രാവിലെ 11 മണിക്ക് രജിസ്ട്രേഷനും മത്സരാര്‍ത്ഥികളുടെ ശരീരഭാര നിര്‍ണ്ണയവും ഉണ്ടായിരിക്കും, വൈകിട്ട് 5 മണിക്ക് ഉദ്ഘാടന സമ്മേളനം അദ്ധ്യക്ഷന്‍ ശ്രീ. ജയിന്‍ കെ.കെ (പത്തനംതിട്ട ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്), സ്വാഗതം ശ്രീ. അരുണ്‍ കുമാര്‍ വി.സി (സെക്രട്ടറി ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ പത്തനംതിട്ട) , ഉദ്ഘാടനം ശ്രീ. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ .

വൈകിട്ട് 6 മണിക്ക് ജില്ലാ ശരീരസൌന്ദര്യ മത്സരം 2013, രാത്രി 8 മണിക്ക് ദേശീയ,സംസ്ഥാന ചാമ്പ്യന്മാര്‍ പങ്കെടുക്കുന്ന മെഗാ ബോഡിഷോ നൈറ്റ്, രാത്രി 9 ന്‍ സമ്മാനദാനവും ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ അറീയിച്ചു. ജില്ലാതല വിജയികള്‍ക്ക് ജനുവരിയില്‍ ത്രിശൂര്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്‍.