പത്തനംതിട്ട കുമ്പഴയില്‍ ബുദ്ധവിഹാര്‍ സമര്‍പ്പണം-ഡിസംബര്‍ 29,30 തീയതികളിൽ

single-img
27 December 2013

കുമ്പഴ രക്ഷാഭൂമിയില്‍ പുതുതായി നിര്‍മ്മിച്ച ബുദ്ധവിഹാറിന്റെ ഉത്ഘാടനവും ബാബാസാഹേബ് ഡോ. അംബേദ്ക്കറുടെ 57-മതു മഹാപരിനിര്‍വ്വാണ അനുസ്മരണ മാസാചരണ സമാപന വാര്‍ഷികസമ്മേളനവും ഡിസംബര്‍ 29,30 തീയ്യതികളില്‍ കുമ്പഴ രക്ഷാഭൂമിയില്‍ നടത്തുന്നതാണ്‍. ഈ വര്‍ഷത്തെ ധര്‍മ്മയാത്ര 2013 ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 9 മണിക്ക് ഡോ. അംബേദ്ക്കര്‍ മിഷന്റ് ഹെഡ് ഓഫീസായ തിരുവനന്തപുരം ഉള്ളൂരില്‍ നിന്ന് ആരംഭിച്ച് ബുദ്ധധര്‍മ്മയാത്ര തോന്നക്കല്‍ ബുദ്ധഭൂമി,തട്ടത്തുമല അംബേദ്ക്കര്‍ വിഹാര്‍,പട്ടാഴി വടകേക്കര അംബേദ്ക്കര്‍ വിഹാര്‍,മാങ്കോട് അംബേദ്ക്കര്‍ വിഹാര്‍ വഴി വൈകിട്ട് 5 മണിക്ക് കുമ്പഴ രക്ഷാഭൂമിയില്‍ എത്തിചേരുന്നതായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. 29 താം തീയ്യതി രാവിലെ 9 മണിക്ക് ധര്‍മ്മ പതാക ഉയര്‍ത്തല്‍ ഉണ്ടായിരിക്കും വൈകിട്ട് 6 മണിക്ക് ബുദ്ധപ്രഭാഷണവും ഉണ്ടായിരിക്കും. 30-താം തീയ്യതി രാവിലെ 10 മണിക്ക് ധര്‍മ്മയാത്രാ സംഗമം, ഉച്ചകഴിഞ്ഞ് 2.30 ന്‍ ഡോ. അംബേദ്ക്കര്‍ അനുസ്മരണ സമ്മേളനം ഉണ്ടായിരിക്കുന്നതാണ്‍. അദ്ധ്യക്ഷന്‍ ധര്‍മ്മമിത്ര പിറവന്തൂര്‍ ശ്രീധര്ന്‍ (സംസ്ഥാന ചെയ്യര്‍മാന്‍ ,ഡോ. അബേദ്ക്കര്‍ മിഷന്‍) സ്വാഗതം ധര്‍മ്മമിത്ര കെ. ആര്‍ പരമേശ്വരന്‍ ( ജനറല്‍ സെക്രട്ടറി അംബേദ്ക്കറ് മിഷന്‍) , ഉദ്ഘാടനം അഡ്വ. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, ചികിത്സാ ധനസഹായ വിതരണം ഡോ. സജി ചാക്കോ ( ബഹു. പ്രസിഡന്റ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ധര്‍മ്മാചാരി വി.എ ആദിച്ച്ന്‍ സാഹിത്യ പുരസ്ക്കാര അവാര്‍ഡ് ദാനം അഡ്വ. എ. സുരേഷ് കുമാര്‍ ( ബഹു. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍) നിര്‍വ്വഹിക്കുന്നതായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.