നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്റെ മുന്‍ പ്രസിഡന്റ് ആംആദ്മിയില്‍ ചേരുന്നു

single-img
27 December 2013

26Dec2013_akkalampaകോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്റെ മുന്‍ പ്രസിഡന്റ് അല്‍ക്ക ലാംബ ആംആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിനുവേണ്ടി കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. 20 വര്‍ഷത്തെ കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ച് താന്‍ രാജിവെക്കുകയാണെന്നും സോണിയ ഗാന്ധിക്ക് നന്ദി അറിയിക്കുന്നതായും ലാംബ ട്വിറ്ററില്‍ കുറിച്ചു.

ആംആദ്മിയില്‍ അംഗത്വമെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും നാലു മാസത്തോളം വൊളന്റിയര്‍ ആയി സേവനമനുഷ്ടിക്കണം. തുടര്‍ന്നു മാത്രമേ പാര്‍ട്ടി അംഗത്വം ലഭിക്കുകയുള്ളൂ. 1995 ലാണ് ലാംബ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റാകുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ദേശീയ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായി. 2003 ല്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് മദന്‍ലാല്‍ ഖുരാനയ്‌ക്കെതിരേ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.