നരേന്ദ്ര മോദിയുടെ വിസ നയത്തില്‍ മാറ്റമില്ല: അമേരിക്ക

single-img
27 December 2013

modi-visaവാഷിങ്ടന്‍:യു.എസ് വിസാനയത്തില്‍ മാറ്റമില്ലെന്ന് സ്റ്റേസിനെ പ്രതിനിധീകരിച്ചു യു,എസ്. വക്താവ് വെളിപ്പെടുത്തി.ഇതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും,ബി.ജെ.പി.പ്രധാന മന്ത്രിസ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദി വിസിയ്ക്കായ് കാത്തിരിക്കേണ്ടിവരും.നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അതിനാല്‍ മറ്റുള്ള അപേക്ഷകരെ പോലെ അദ്ദേഹത്തിനും കാത്തിരിക്കാതെ തരമില്ലെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.2005ല്‍ നരേന്ദ്ര മോദി അപേക്ഷ നല്‍കിയെങ്കിലും അമേരിക്കൻ സര്‍ക്കാര്‍ അതു തള്ളുകയായിരുന്നു. അഹമ്മദാബാദ് കോടതി കഴിഞ്ഞ ദിവസം ഗുല്‍ബര്‍ഗ കൂട്ടക്കൊലയിൽ ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യം കണക്കിലെടുത്താണു പുതിയ വിശദീകരണം, ഇപ്പോഴുള്ള ചട്ടം മറികടക്കാന്‍ കഴിയില്ലെന്ന് യു,എസ് വക്താവ് വ്യക്തമാക്കി.