ഗവര്‍ണറുടെ നോട്ടീസിനെതിരേ എംജി വൈസ് ചാന്‍സലര്‍ ഹൈക്കോടതിയില്‍

single-img
27 December 2013

Vice chancellor_0എം.ജി. സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ സ്ഥാനത്തു നിന്നും പുറത്താക്കാതിരിക്കാന്‍ കാരണമുണ്‌ടെങ്കില്‍ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്ന ഗവര്‍ണറുടെ നോട്ടീസിനെതിരേ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.വി.ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി. നല്‍കി. നോട്ടീസ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മതിയായ യോഗ്യതയില്ലാതെയാണ് ജോര്‍ജ് വൈസ് ചാന്‍സലര്‍ പദവിയിലെത്തിയതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്. പ്രസ്തുത പദവിയിലെത്താന്‍ ജോര്‍ജ് ബയോഡാറ്റയില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണമുയര്‍ന്നത്.

ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.