ലണ്ടൻ ബ്രിഡ്ജ് പ്രദര്‍ശനത്തിനായി തയ്യാറെടുക്കുന്നു

single-img
27 December 2013

അനില്‍ മേനോന്റെ ലണ്ടൻ ബ്രിഡ്ജ് പ്രദര്‍ശനത്തിനായി തയ്യാറെടുക്കുന്നു.സൂപ്പര്‍സ്റ്റാര്‍ പൃഥിരാജ് നായക വേഷത്തിലെത്തുന്ന ലണ്ടൻ ബ്രിഡ്ജ് ഏറെ പുതുമകള്‍ നിറഞ്ഞ ചിത്രമാണെന്ന് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തില്‍ നായികയായി ആൻഡ്രിയയെത്തുന്നു .ഓർഡിനറി ഫിലിംസിന്റെ ബാനറിൽ ആന്റണി ബിനോയ്,സതീശ് എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു ഏബ്രഹാമിന്റെതാണ്.നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലണ്ടൻ ബ്രിഡ്ജ് ജനുവരി ആദ്യം തിയേറ്ററുകളിലെത്തും.ചിത്രത്തില്‍ ഇവരെ കൂടാതെ പ്രതപ് പോത്ത്ന്‍,മുകേഷ്,ലെന തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്,സംഗീതം രാഹുൽ രാജ്.ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് വിതരണം നിവ്വഹിക്കും.