ആറന്മുള വിമാനത്താവളത്തിന്റെ ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

single-img
27 December 2013

kunjalikkuttyആറന്മുള വിമാനത്താവള പദ്ധതിയുടെ ഭാഗമായി വയല്‍ നികത്തല്‍ മറച്ചുവച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി പറയുന്ന ഫയല്‍ താന്‍ കണ്ടിട്ടുകൂടിയില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രസ്തുത ഫയല്‍ തിരിമറിയില്‍ പങ്കില്ലെന്നും വയല്‍നികത്തല്‍ വ്യവസായ വകുപ്പിന്റെ പരിധിയിലല്ലാത്തതിനാല്‍ തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വ്യവസായ ന്ത്രി രംഗത്തെത്തിയത്. വിമാനത്താവള പദ്ധതിക്കായി അനധികൃതമായി വയലും നീര്‍തടങ്ങളും നികത്തിയ കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് മറച്ചുവെച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.