സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുന്നതായി കെജ്‌രിവാള്‍

single-img
27 December 2013

kejariwal evarthaആംആദ്മി ശനിയാഴ്ച അധികാരത്തിലേറും. ഇതിനു മുന്നോടിയായി സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്വാഗതം. അത്തരം ഉദ്യോഗസ്ഥര്‍ക്ക് ആംആദ്മി സര്‍ക്കാര്‍ ഉയര്‍ന്ന സ്ഥാനം നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പദ്ധതികള്‍ രൂപീകരിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമാക്കുകയും ചെയ്യും. ഗാസിയാബാദിനു സമീപം കൗഷാംബിയിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന ജനതാ ദര്‍ബാറിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എംഎസ് വഴിയോ ഇ മെയിലിലോ കത്തുകള്‍ വഴിയോ തന്നെ ബന്ധപ്പെടാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കൂടാതെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.