നടൻ ജഗതി ശ്രീകുമാർ ആശുപത്രി വിട്ടു

single-img
27 December 2013

കാഞ്ഞിരപ്പള്ളി: വീൽ ചെയറിൽ നിന്നു വീണു പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ജഗതി ശ്രീകുമാറിനെ ഡിസ്ചാർജ് ചെയ്തു.പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ജഗതിയെ ആശുപത്രിയിൽ നിന്നു കാഞ്ഞിരപ്പള്ളിയിലെ ബന്ധു വീട്ടിലേക്കാണു മാറ്റിയത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഭാര്യാ സഹോദരന്റെ കാഞ്ഞിരപ്പള്ളി തമ്പലക്കാടുള്ള വാടക വീട്ടിൽ വച്ചാണു സംഭവം.
കട്ടിലിൽ നിന്നു വീൽ ചെയറിലേക്ക് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റി അടുത്തുണ്ടായിരുന്ന മേശയിൽ തലയിടിച്ചായിരുന്നു അപകടം. നെറ്റിയിൽ എട്ടു തുന്നലുകൾ ഉണ്ട്. നാലു ദിവസം മുൻപാൺ ജഗതിയും കുടുംബവും ക്രിസ്മസ് ആഘോഷിക്കൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.