ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

single-img
27 December 2013

idukki000-725245ഉപാധിരഹിത പട്ടയവിതരണം ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പട്ടയവിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. പട്ടയവിതരണം തടസപ്പെടുത്തുമെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തില്‍ 2005 ലും 2009 ലും സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് ഹൈറേഞ്ച് സംരക്ഷണ സമിതി മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം പട്ടയം ലഭിക്കുന്ന ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയില്ല. കൂടാതെ 1 ഏക്കറില്‍ കൂടുതല്‍ ഭൂമിക്ക് പട്ടയം നല്‍കുകയുമില്ല. ഈ ഭേദഗതികള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി പിന്‍വലിച്ചിട്ടില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിക്കുന്നു.