വിദേശ ഫണ്ട് വിവാദം ആഭ്യന്തര വകുപ്പ് പരിശോധിക്കും

single-img
27 December 2013

ഡല്‍ഹി:ആം.ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക രേഖകള്‍ ആഭ്യന്തര വകുപ്പ് പരിശോധിക്കും.വിദേശത്തുനിന്നും അനധികൃത ഫണ്ട് എ.എ.പി സ്വീകരിച്ചുവെന്ന പൊതുതാല്പര്യ ഹര്‍ജ്ജിയിന്മേല്‍ കോടതി കേന്ദ്ര ആഭ്യന്തര വകുപ്പിനും, പാര്‍ട്ടിക്കും നോട്ടീസയച്ചു.ഇതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.വിദേശ ഫണ്ട് വിഷയത്തില്‍ നേരത്തെ പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല ,ഈയൊരു സാഹചര്യത്തില്‍ അന്വേഷണമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.നിലവില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ആം.ആദ്മി പാര്‍ട്ടി. എന്നാല്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തെ നേരിടാല്‍ പാര്‍ട്ടി സജ്ജമാണെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇതിനോടകം വ്യക്തമാക്കി.