ദേശീയപാത വികസനം: കേരളത്തിന് ഇളവില്ല

single-img
27 December 2013

oscar_fernandesദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. പക്ഷേ ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിന് കേരളത്തില്‍ ഒരുപാട് കടമ്പകളുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. റോഡിന് വീതി കൂട്ടാന്‍ കഴിയുന്നില്ലെങ്കില്‍ എസ്‌കലേറ്റഡ് റോഡുകള്‍ നിര്‍മ്മിക്കേണ്ടി വരുമെന്നും ഇപ്പോള്‍ ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.