ഇന്ത്യ മികച്ച നിലയില്‍

single-img
27 December 2013

Cricketഇന്ത്യ- ദക്ഷിണാഫ്രിക്ക ണ്ടാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വെളിച്ചക്കുറവുമൂലം ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന മികച്ച നിലയിലാണ്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തിളങ്ങിയ ചേതേശ്വര്‍ പൂജാരയും(58) മുരളി വിജയുമാണ്(91) ക്രീസില്‍. 29 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്.

കാലിസിന്റെ അവസാന മത്സരമെന്ന നിലയ്ക്ക് ഡര്‍ബനിലെ കിംഗ്‌സ് മേഡ് ഗാലറി ആരാധകരെ ക്കൊണ്ടു നിറഞ്ഞിരുന്നു. ഇന്നലെ 61 ഓവര്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. 91 റണ്‍സ് നേടിയ മുരളി വിജയുടെ ബാറ്റില്‍നിന്ന് 17 ബൗണ്ടറികള്‍ പിറന്നു. 58 റണ്‍സ് നേടി അപരാജിതനായി തുടരുന്ന പൂജാരയുടെ ബാറ്റില്‍നിന്ന് ഏഴു ബൗണ്ടറികളും പിറന്നു.