ചൈനയുടെ സമ്പദ്ഘടന 2028 വരെ യു എസിനെ മറികടക്കില്ലെന്നു വിദഗ്ദ്ധർ

single-img
27 December 2013

ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച്(CEBR) ന്റെതാണു വെളിപ്പെടുത്തൽ. മാത്രമല്ല 2028 വരെയും യു എസിന്റെ സമ്പദ്ഘടനയ്ക്കു ഒരു കോട്ടവും തട്ടില്ലെന്നുമാണ് നിരീക്ഷണം.            CEBRന്റെ കണക്കനുസരിച്ച് ചൈന ഒന്നാം കിട സമ്പദ് രാജ്യമാകാനുള്ള സാധ്യതകൾ വളരെ കുറവാണ്.   യു എസിന്റെ ശക്തമായ സമ്പദ് ഘടനയോട് ചൈനക്കു പിടിച്ചു നിൽക്കാൻ കഴിയാത്തതും ചൈനയുടെ പ്രാദേശിക സമ്പദ്ഘടനയുടെ വേഗത കുറയുന്നതുമാണ് ഇതിനു കാരണമെന്നാണു CEBRവിദഗ്ദ്ധന്മാരുടെ വാദം.