ബ്രസീലില്‍ പേമാരി; വെള്ളപ്പൊക്കത്തില്‍ 44 മരണം

single-img
27 December 2013

Brazilബ്രസീലിന്റെ തെക്കുകിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 44 പേര്‍ മരിച്ചു. വെള്ളപ്പോക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു. 60000 ത്തോളം ജനങ്ങള്‍ ഭവന രഹിതരായി. 67379 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിതമായ പ്രദേശത്തെ ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് പ്രഖ്യാപിച്ചിട്ടുണ്ട്.