വാദം രഹസ്യമായി നടത്തണമെന്നു തേജ്പാല്‍

single-img
27 December 2013

Tarunസഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ജാമ്യഹര്‍ജിയിന്‍മേലുള്ള വാദം രഹസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. അഭിഭാഷകന്‍ മുഖേന ജില്ലാ സെഷന്‍സ് കോടതിയിലാണ് തേജ്പാല്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ വാദം കേട്ട കോടതി ഇന്നു വിധി പറയും. 23 ന് കോടതിയില്‍ ഹാജരാക്കിയ തേജ്പാലിന്റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി 12 ദിവസ ത്തേക്കു കൂടി നീട്ടിയിരുന്നു.