ദക്ഷിണ സുഡാനില്‍ കലാപം രൂക്ഷം; കൂടുതല്‍ യുഎന്‍ സൈനികരെ അയയ്ക്കണമെന്നു യു.എന്‍. സെക്രട്ടറി

single-img
26 December 2013

Sudanദക്ഷിണ സുഡാനില്‍ പ്രസിഡന്റ് സല്‍വാ ഖീറിന്റെ ഡിങ്കാ വംശജരും പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് മച്ചാറിനെ അനുകൂലിക്കുന്ന നുയര്‍ വംശജരും തമ്മില്‍ ആരംഭിച്ച കലാപം രൂക്ഷമായി. 200 നുയറുകളെ സൈന്യം വെടിവച്ചുകൊന്നു. 75 ഡിങ്കാകളെ അടക്കിയ കൂട്ടക്കുഴിമാടം കാണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിച്ചു മാറ്റുന്നതിനായി 150 യുഎസ് മറീന്‍ ഭടന്മാര്‍ ദക്ഷിണ സുഡാനിലേക്കു നീങ്ങി. ഇതിനിടെ, 5500 യുഎന്‍ സമാധാനസൈനികരെയും 423 പോലീസ് ഓഫീസര്‍മാരെയുംകൂടി ദക്ഷിണ സുഡാനിലേക്ക് അയയ്ക്കണമെന്നു സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. നിലവില്‍ 6700 സമാധാനസേനാംഗങ്ങളാണ് ദക്ഷിണസുഡാനിലുള്ളത്. രാജ്യത്തെ യുഎന്‍ താവളങ്ങളില്‍ 45000 സിവിലിയന്മാര്‍ അഭയം തേടിയിട്ടുണ്ട്.